ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കേണ്ടെന്ന് ബോര്‍ഡ് തീരുമാനം

ചൊവ്വ, 29 മാര്‍ച്ച് 2016 (14:02 IST)
ശബരിമലയില്‍ സ്ത്രീ പ്രവേശനം വേണ്ടെന്നത് തിരുവിതാം‍കൂര്‍ ദേവസ്വം ബോര്‍ഡ് എടുത്ത കര്‍ശന തീരുമാനമാണെന്ന് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ തന്ത്രിമാരുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലും ക്ഷേത്ര ഉപദേശക സമിതികളും 900 പ്രതിനിധികളും പങ്കെടുത്ത ആലോചനാ യോഗത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനം എന്ന് അദ്ദേഹം പറഞ്ഞു.

ഹൈന്ദവ ഏകീകരണമാണു ബോര്‍ഡിന്‍റെ ലക്‍ഷ്യമെന്നും ദൈവ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കേണ്ട തീരുമാനത്തില്‍ സംസ്ഥനത്തെ വിവിധ ദേവസ്വം ബോര്‍ഡുകളും ഒന്നിച്ചു നിന്നു എന്നും അദ്ദേഹം പറഞ്ഞു. ശബരിമല കൊടിയേറ്റ് ഉത്സവത്തിനു പമ്പയിലെ ആറാട്ടിലും ആചാരം ലംഘിച്ചുള്ള സ്ത്രീ സാന്നിദ്ധ്യം ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക