പതിനാറുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ സംഭവത്തില്‍ മാതാവിനെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. വര്‍ക്കല പാളയംകുന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ സ്ത്രീക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പോലീസിന്റെ പരിശോധനയില്‍ 16കാരന്‍ സ്‌കൂട്ടറുമായി പിടിയിലാകുകയായിരുന്നു.