ക്വട്ടേഷൻ സംഘങ്ങളുടെ ഗുണ്ടാ പക; നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

Webdunia
ശനി, 13 ഓഗസ്റ്റ് 2016 (10:13 IST)
തിരുവനന്തപുരത്ത് നെയ്യാറ്റിൻകര വണ്ടന്നൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ബൈക്ക് യാത്രക്കാരനായ സുരേഷ് ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ നാലംഗസംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനു പിന്നിൽ ഗുണ്ടാ പകയെന്നാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 
 
രാവിലെ എട്ടുമണിയോടെയായിരുന്നു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന തമ്മനം സ്വദേശി സുരേഷിനെ ആക്രമികൾ കാറിൽ പിന്തുടരുകയും ഇടിച്ചിട്ടതിനുശേഷം വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ബിനുമോൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര ജയിലിൽ കഴിഞ്ഞിരുന്നയാളാണ് മരിച്ച സുരേഷ് എന്നാണ് ലഭിക്കുന്ന വിവരം. ക്വട്ടേഷൻ ഗുണ്ടാപകയെന്ന നിഗമനത്തിലാണ് നെയാറ്റിൻകര പൊലീസ് എത്തിയിരിക്കുന്നത്.
Next Article