സാമ്പത്തിക പ്രതിസന്ധി: 750 കോടി കടമെടുക്കാനുള്ള തയ്യാറെടുപ്പില്‍ സര്‍ക്കാര്‍

ഞായര്‍, 9 ഒക്‌ടോബര്‍ 2016 (14:29 IST)
നിലവിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനായി പൊതുവിപണിയില്‍ നിന്ന് സര്‍ക്കാര്‍ 750 കോടി രൂപ കടമെടുക്കാന്‍ തയ്യാറെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കടപ്പത്രം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ധനശേഖരണമാണിതെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.
 
ഈ മാസം ശമ്പളം, പെന്‍ഷന്‍ എന്നിവ വിതരണം ചെയ്തപ്പോള്‍ തന്നെ സാമ്പത്തിക ഞെരുക്കം നന്നേ അനുഭവപ്പെട്ടിരുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വിതരണം ചെയ്യാത്തതിനാല്‍ ജീവനക്കാര്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുകയും ചെയ്തു.   
 
ഇത്തവണ ഓണത്തിനും 1500 കോടി രൂപ കടമെടുത്തിരുന്നു. ഇപ്പോള്‍ തന്നെ നടപ്പ് വര്‍ഷത്തെ കടമെടുപ്പ് പരിധി കവിഞ്ഞിരിക്കുകയാണെന്നാണു വിവരം.
 
തിങ്കളാഴ്ച മുംബൈ റിസര്‍വ് ബാങ്കില്‍ കടപ്പത്ര ലേലം നടക്കും. വാര്‍ഷിക പദ്ധതിയില്‍ വരും മാസങ്ങളില്‍ വിനിയോഗം മെച്ചപ്പെടുമെന്നും തദ്ദേശ പദ്ധതി വിനിയോഗം ഉയരും എന്ന് കണക്കുകൂട്ടിയാണ് കടമെടുക്കല്‍.

വെബ്ദുനിയ വായിക്കുക