4589 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ബോധവത്കരണവും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ നിയമനടപടികളും ശക്തമായി നിലനിൽക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ഓരോ വർഷവും ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരികയാണ് എന്നാണ് കണക്കുകൾ പറയുന്നത്. കൊല്ലം ജില്ലയാണ് രണ്ടാംസ്ഥാനത്ത്. 466 കുട്ടികളാണ് ഇവിടെ അതിക്രമത്തിനിരയായത്.
മൂന്നാംസ്ഥാനത്തുള്ള മലപ്പുറത്ത് 450പേരാണ് പീഡനത്തിനിരയായത്. എറണാകുളത്ത് 447പേരും കോഴിക്കോട് 415പേരും പീഡനത്തിനിരയായി. മറ്റ് ജില്ലകളിലെ കണക്കുകള്‍ ഇപ്രകാരമാണ്: പാലക്കാട്-301, ഇടുക്കി- 295, കണ്ണൂര്‍-279, കാസര്‍കോട്-241, വയനാട്-232, ആലപ്പുഴ-220, കോട്ടയം -181, പത്തനംതിട്ട-143, എന്നാല്‍, പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെപോകുന്ന കേസുകളും കൂടുമ്പോള്‍ ഇരകള്‍ ഇനിയും വര്‍ധിക്കും.