കാട്ടായിക്കോണത്ത് പൊലീസ് റെയ്ഡ്; ആശുപത്രിയില്‍ കിടക്കുന്നവരടക്കം എട്ട് സി പി എം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ കാട്ടായിക്കോണത്ത് പുലര്‍ച്ചെ പൊലീസ് റെയ്ഡ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എട്ടു സി പി എം പ്രവര്‍ത്തകരെ പാത്തന്‍കോട് പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബി ജെ പി പ്രവര്‍ത്തകന്‍ അമല്‍കൃഷ്‌ണയുടെ നില ഗുരുതരമായി തുടരുകയാണ്.
ആശുപത്രിയില്‍ പരുക്കേറ്റ് കഴിയുന്നവരെ പോലും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞദിവസമാണ് കാട്ടായിക്കോണത്ത് സി പി എം-ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നലെ പ്രദേശത്ത് ഹര്‍ത്താല്‍ ആചരിച്ചിരുന്നു.