അമിത ചാര്‍ജ്ജ്: അന്തര്‍ സംസ്ഥാന സ്വകാര്യ ലക്‍ഷ്വറി ബസുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് 7,76,500 രൂപ പിഴ ഈടാക്കി

ബുധന്‍, 30 മാര്‍ച്ച് 2016 (10:42 IST)
അമിത ചാര്‍ജ്ജ് ഈടാക്കുന്ന അന്തര്‍ സംസ്ഥാന സ്വകാര്യ ലക്‍ഷ്വറി ബസുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് 7,76,500 രൂപ പിഴ ഇനത്തില്‍ ഈടാക്കി. ഈസ്റ്റര്‍ തിരക്കിന്‍റെ മറവിലാണ് ബാംഗ്ലൂര്‍, ചെന്നൈ എന്നീ റൂട്ടുകളില്‍ ഓടുന്ന ഈ ബസുകള്‍ ഇരട്ടിയിലേറെ തുക ഈടാക്കി പിടിയിലായത്.

സംസ്ഥാനമൊട്ടാകെ നടന്ന പരിശോധനയില്‍ 365 സ്വകാര്യ ലക്‍ഷ്വറി ബസുകളാണു പിടിച്ചത്. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ കര്‍ശന പരിശോധനയില്‍ വോള്‍വോ അടക്കമുള്ള ബസുകളാണു പിടികൂടിയത്.

ചില ബസുകള്‍ പിഴയൊടുക്കാന്‍ വിസമ്മതിച്ചു. ഇത്തര ബസുകളുടെ പെര്‍മിറ്റിന്‍മേല്‍ നടപടിയെടുക്കും എന്ന് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് അധികാരികള്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക