ഗുണ്ടാനിയമ പ്രകാരം കരുതല്‍ തടങ്കലില്‍ മകന്‍ അറസ്റ്റിലായതിനു പിറകേ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാന നഗരിയിലെ കഞ്ചാവ് മൊത്തക്കച്ചവടം നടത്തുന്ന പേരൂര്‍ക്കട അടുപ്പുകൂട്ടാന്‍പാറ പുതുവല്‍ പുത്തന്‍ വീട്ടില്‍ രാമസ്വാമി എന്ന 50 കാരനാണു പൊലീസ് വലയിലായത്.
ഇയാള്‍ക്കെതിരെ നാല്‍പ്പതോളം കേസുകളാണു വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഉള്ളത്. ഇയാളെ നാലാം തവണയാണ് ഇപ്പോള്‍ കരുതല്‍ തടങ്കല്‍ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ഇയാളുട് മകന്‍ ശ്രീജിത്തിനെ അടുത്തിടെയാണ് കരുതല്‍ തടങ്കല്‍ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.
ഡി സി പി ശിവവിക്രം, കന്‍റോണ്‍മെന്‍റ് എ സി സെയ്ഫുദ്ദീന്‍, പേരൂര്‍ക്കട സി ഐ പങ്കജാക്ഷന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടി ജയിലിലാക്കിയത്.