കടുത്ത ആക്രമണം തുടരുന്ന ഇറാഖില്‍ നിന്നും മലയാളി നഴ്സുമാരെ നാട്ടിലെത്തിക്കാനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെസി ജോസഫ് വ്യക്തമാക്കി.
ഈ വിഷയത്തില്‍ വിദേശ്യകാര്യമന്ത്രിയുമായും ഇന്ത്യന്‍ എംബസിയിലെ മലയാളി ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും ‘നോര്‍ക്ക’യുടെ ചുമതലയുള്ള ജോസഫ് നിയമസഭയില്‍ അറിയിച്ചു.
ഇറാഖില്‍ ഇപ്പോള്‍ നാല്‍പ്പത്തിയെട്ട് മലയാളി നഴ്സുമാരാണ് ഉള്ളത്. ഇവരില്‍ മുപ്പത്തിരണ്ടു പേര്‍ മടങ്ങിവരാന്‍ താല്‍പ്പര്യം അറിയിച്ചതായും ബാക്കിയുള്ളവര്‍ക്ക് ശമ്പള കുടിശ്ശിക കിട്ടാനുള്ളതിനാല്‍ വരാനാവാത്ത സ്ഥിതിയാണെന്നും മന്ത്രി അറിയിച്ചു.