ആറ്റിങ്ങല്‍, വര്‍ക്കല പ്രദേശങ്ങളില്‍ നിരവധി മാലമോഷണം, പിടിച്ചുപറി എന്നിവ നടത്തിയ കേസിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കാവൂര്‍ കായിക്കര മാമ്പള്ളി നെല്ലിടയാന്‍ വീട്ടില്‍ സജു (37), അഞ്ചുതെങ്ങ് പുതുവല്‍ പുരയിടം വീട്ടില്‍ വിനോദ് (28) എന്നിവരാണ് പിടിയിലായത്.
അതിരാവിലെ ക്ഷേത്രദര്‍ശനത്തിനു പോകുന്ന സ്ത്രീകളാണ് ഇവരുടെ ലക്ഷ്യം. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ സംഘം ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വര്‍ക്കല പ്രദേശത്തുനിന്നും 15 ഓളം സ്ത്രീകളുടെ മാല പൊട്ടിക്കുകയും ബൈക്കുകള്‍ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു. റൂറല്‍ എസ്പി ഷെഫിന് അഹമ്മദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല പോലീസും എസ്പിയുടെ ഷാഡോ ടീമും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
ഇവരുടെ സഹായികളായ ചിലരെയും പിടികൂടാനുള്ളതായി പൊലീസ് അറിയിച്ചു. റൂറല്‍ എസ്പി ഷെഫിന് അഹമ്മദ്, ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന് നായര്‍, ഷാഡോ ഡിവൈഎസ്പി സുല്‍ഫിക്കര്‍, വര്‍ക്കല സിഐ ബി. വിനോദ്, എസ്ഐ ജെ.എസ്. പ്രവീണ്‍, എസ്പിയുടെ ഷാഡോ ടീം അംഗങ്ങളും മറ്റു പോലീസ് ഉദേ്യാഗസ്ഥരുമാണ് പ്രതികളെ പിടികൂടിയത്.