തൃശൂരിലെ സഹകരണ ബാങ്കിന്‍റെ അയ്യന്തോള്‍ ശാഖയില്‍ നിന്ന് മുരിയാട് സര്‍വീസ് സഹകരണബാങ്കില്‍ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട അയ്യന്‍കാവ് സ്വദേശി കരുമാന്ത്ര പീതാംബരനെ (60) ആക്രമിച്ചാണ് പ്രതികള്‍ പണം തട്ടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട് പട്ടിക്കാട് മുടിക്കോട് കിഴക്കേക്കുന്ന് സ്വദേശി വെളിയത്തുപറമ്പില്‍ ഷിഹാബ് (23), ചെമ്പൂത്ര ഇമ്മട്ടിപ്പറമ്പ് മാമ്പുള്ളി വീട്ടില്‍ ഗിനീഷ് (23) എന്നിവരാണ് അറസ്റ്റിലായത്.
എന്നാല്‍ പണം നഷ്ടപ്പെട്ടെങ്കിലും സമനില കൈവരിച്ച പീതാംബരന്‍ ഉടന്‍ തന്നെ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കിയ പൊലീസ് ഉടന്‍ തന്നെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. നാലുപാടും അന്വേഷണം ആരംഭിച്ച് നാലുവഴിക്കും പാഞ്ഞു. കേരള വര്‍മ്മ കോളേജിനടുത്ത് ഒരു കെട്ടിടത്തിന്‍റെ മുകളില്‍ ഒളിഞ്ഞിരുന്ന പ്രതികളെ കയ്യോടെ പിടികൂടുകയും ചെയ്തു, തുടര്‍ന്ന് പണം അടങ്ങിയ ബാഗും കണ്ടെടുത്തു. ഇവര്‍ക്ക് കൂട്ടാളികളായി പ്രവര്‍ത്തിച്ചവരെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൃശൂര്‍ എസിപി ഹരിശങ്കര്‍, വെസ്റ്റ് സിഐ ടി.ആര്‍.രാജേഷ്, എസ്‌ഐ പി.പി.ജോയ് എന്നിവരുടെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.ഒ.നൈറ്റ്, കെ.എം.ജിജി, ടി.ഡി.ബിജു, വി.ആര്‍.സുനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.എം.പ്രസാദ്, എ.കെ.സിബു, അലന്‍ ആന്റണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.