കശുവണ്ടി വികസന കോർപ്പറേഷനിൽ കോടികളുടെ ക്രമക്കേട്: സിബിഐ

വെള്ളി, 27 നവം‌ബര്‍ 2015 (10:42 IST)
സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷനിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയതായി സിബിഐ ടെന്‍ഡറില്‍ പങ്കെടുക്കാത്ത കമ്പനികളില്‍ നിന്ന് കോര്‍പ്പറേഷന്‍ കശുവണ്ടി വാങ്ങിയെന്നും കശുവണ്ടിപ്പരിപ്പ് വിറ്റത് മാനദണ്ഡം ഇല്ലാതെയാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. കേസില്‍ സി ബി ഐ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

കശുവണ്ടി വികസന കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തി. കൊല്ലത്തെ ഇരുപത്തിയഞ്ചും ഡൽഹിയിലെ ഒരു കമ്പനിയ്ക്കുമാണ് പരിപ്പ് വിറ്റത്. തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഗ്രാറ്റുവിറ്റി തുക ഉപയോഗിച്ചു കെട്ടിടം മോടിപിടിപ്പിക്കുകയും വാഹനങ്ങ്അള്‍ വാങ്ങിയതായും സിബിഐ കണ്ടെത്തി.

കശുവണ്ടി വികസന കോർപ്പറേഷനിലെ ഇടപാടുകള്‍ പഠിക്കുന്നതിനായി സിബിഐ രണ്ടു തവണ സന്ദര്‍ശനം നടത്തുകയും ഫയലുകള്‍ പരിശേധിക്കുകയും ചെയ്‌തിരുന്നു.

 

വെബ്ദുനിയ വായിക്കുക