റെയില്‍വേയുടെ അധീനതയിലുള്ള ഭൂമിയില്‍ ഓട നിര്‍മ്മാണത്തിന് കെ.എസ്.യു.ഡി.പി ക്ക് അനുമതി നല്‍കാമെന്ന് യോഗത്തില്‍ റെയില്‍വേ അധികൃതര്‍ സമ്മതിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള റോഡിലെ ബസ് പാര്‍ക്കിംഗും ഓട്ടോറിക്ഷ സ്റ്റാന്റിനെയും സംബന്ധിച്ച് നിലവില്‍ തുടരുന്ന അനിശ്ചിതത്വം മാറ്റുവാന്‍ ഉന്നതതലയോഗം അടിയന്തിരമായി വിളിക്കും. തമ്പാനൂര്‍-വഞ്ചിയൂര്‍ ഡൈവെര്‍ഷന്‍ ട്രെയിനിന്റെ നിര്‍മ്മാണത്തിനായുള്ള പുനര്‍ദര്‍ഘാസ് നടപടി പൂര്‍ത്തിയാക്കി നിര്‍വ്വഹണം ഉടന്‍ ഏറ്റെടുക്കും.