മാനഭംഗം: കാഷ്യറും സെയില്‍സ്മാനും പിടിയില്‍
ടെക്സ്റ്റയില്‍ ഷോപ്പില്‍ ചുരിദാര്‍ വാങ്ങാനെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കടയിലെ കാഷ്യറെയും സെയില്‍സ്മാനെയും കോഴിക്കോട് ടൌണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിനിയായ 34 കാരിയാണു പരാതിക്കാരി. ചുരിദാര്‍ കാണിക്കാന്‍ എന്ന വ്യാജേന കടയുടെ മുകള്‍ നിലയില്‍ എത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു എന്നാണു പരാതിയില്‍ പറയുന്നത്.
കോഴിക്കോട് കോയന്‍കോ ബസാറിലെ നെസ്റ്റ് റെഡിമെയ്ഡ് ഷോപ്പിലെ സെയില്‍സ്മാന്‍ കുണ്ടുങ്ങല്‍ മാളിയേക്കല്‍പ്അറമ്പ് വീട്ടില്‍ എം.പി.ജലീല്‍ (40), കാഷ്യര്‍ അരക്കിണര്‍ എ.ടി.ഹൌസില്‍ അസീസ് (31) എന്നിവരാണു പിടിയിലായത്.
കടയില്‍ ഇതിനു മുമ്പും ഇത്തരത്തിലുള്ള സംഭവം നടന്നതായി പരാതികള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.