പാഠപുസ്തകം: ധന, അച്ചടി വകുപ്പുകള്‍ക്കെതിരെ വിദ്യാഭ്യാസമന്ത്രി

Webdunia
വെള്ളി, 10 ജൂലൈ 2015 (11:43 IST)
സംസ്ഥാനത്ത് പാഠപുസ്തക അച്ചടി വൈകിയ സംഭവത്തില്‍ ധന, അച്ചടി വകുപ്പുകള്‍ക്ക് എതിരെ വിദ്യാഭ്യാസമന്ത്രി പി കെ അബ്‌ദുറബ്ബ്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ധനവകുപ്പിന്‍റെയും അച്ചടി വകുപ്പിന്‍റെയും നടപടികള്‍ വൈകി. സ്കൂളുകളില്‍ പുസ്തകവിതരണം താറുമാറാകാന്‍ രണ്ടു വകുപ്പുകളുടെയും നടപടികള്‍ കാരണമായെന്നും അബ്‌ദുറബ്ബ് പറഞ്ഞു.
 
പുസ്തക വിതരണത്തിന്‍റെ എ ടു സെഡ് കാര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പല്ല ചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പ് സെപ്തംബറില്‍ തന്നെ കെബിപിഎസിന് താല്‍ക്കാലിക ടെന്‍റര്‍ നല്‍കിയിട്ടുണ്ടെന്നും അപ്പോള്‍ തന്നെ അച്ചടി ആരംഭിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.