നാലാം ക്ളാസ് വിദ്യാര്‍ത്ഥിനിക്ക് പീഡനം: അദ്ധ്യാപകന്‍ അറസ്റ്റില്‍
ബുധന്‍, 28 ജനുവരി 2015 (20:10 IST)
നാലാം ക്ളാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പന്‍കോവില്‍ സര്‍ക്കാര്‍ എല്‍.പി സ്കൂള്‍ അദ്ധ്യാപകന്‍ തോണിത്തടി ചെരുവില്‍ വീട്ടില്‍ വില്‍സണ്‍ തോമസ് എന്ന 49 കാരനാണു പൊലീസ് വലയിലായത്.
പീഡനം സംബന്ധിച്ച വിവരം കുട്ടി മാതാവിനെയാണ് ആദ്യം അറിയിച്ചത്. മാതാവ് പൊലീസില്‍ പരാതിപ്പെട്ടത് അനുസരിച്ചായിരുന്നു അന്വേഷണവും തുടര്‍ന്ന് അറസ്റ്റും. എസ്.ഐ കെ.ടി.ജോണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
നിരവധി കുട്ടികളെ ഈ അദ്ധ്യാപകന്‍ പീഡിപ്പിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ജില്ലാ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴിയെടുക്കുകയും പിന്നീട് കൌണ്‍സിലിംഗ് നല്‍കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.