തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

Webdunia
ബുധന്‍, 29 ജൂലൈ 2015 (14:22 IST)
തലസ്ഥാനത്തെ വിമാനത്താവളത്തിലെ റണ്‍വേയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ലോറി വിമാനത്താവളത്തിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
 
വിമാനത്തില്‍ ഇന്ധനം നറയ്ക്കുന്നതിനായി പോയ ടാങ്കറാണ് മറിഞ്ഞത്. ടാങ്കറില്‍ നിന്നും ഇന്ധനം ചോരാതിരിക്കാന്‍ അധികൃതര്‍ ശ്രമം തുടങ്ങി. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. അമിത വേഗത്തിലെത്തിയ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരൂന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.