വി എസിനെ വിമര്‍ശിച്ച് ശിവദാസ മേനോന്; സമ്മേളത്തിനിടെ ഇറങ്ങിയപ്പോയത് അച്ചടക്ക ലംഘനം
വി എസ് അച്യുതാനന്ദനെ വിമര്‍ശിച്ച് സിപിഎം തോവ് ടി. ശിവദാസ മേനോന്. വി.എസ് അച്യുതാന്ദന് പാര്‍ട്ടി സമ്മേളത്തിനിടെ ഇറങ്ങിയപ്പോയത് അച്ചടക്ക ലംഘനമാണെന്ന് ശിവദാസ മേനോന് പറഞ്ഞു. ഒരു തവണ അച്ചടക്കം ലംഘിച്ചയാള്‍ അത് തുടരും. വിഎസിതിനെതിരായ നടപടി തീരുമാനിക്കേണ്ടത് പിബിയാണെന്നും ശിവദാസ മേനോന് കൂട്ടിചേര്‍ത്തു.
വിഎസിനെ അനുകൂലിച്ച് സിപി എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി രംഗത്തെത്തി. വി.എസ്. അച്യൂതാനന്ദനെ പാര്‍ട്ടിയില്‍ നിലനിര്‍ത്താനുള്ള തീരുമാനമാണ് എടുക്കേണ്ടതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഇക്കാര്യം യെച്ചൂരി കേന്ദ്രനേതാക്കളെ അറിയിച്ചട്ടുണ്ടെന്നാണ് സൂചന. ഇന്നു വൈകിട്ട് ചേരുന്ന പോളിറ്റ് ബ്യൂറോ യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.