പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ ഇന്ന് സസ്പെന്‍ഡ് ചെയ്യും. അഞ്ചു കോടിയിലേറെ രൂപയുടെ അനധികൃത സമ്പാദ്യം വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സസ്പെന്ഷന്.
സസ്പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിന്റെ ശുപാര്‍ശയില്‍ വെള്ളിയാഴ്ച രാത്രി വൈകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒപ്പിട്ടു. ഫയല്‍ മുഖ്യമന്ത്രിക്ക് ശനിയാഴ്ച കൈമാറും. ഉച്ചയോടെ സസ്പെന്ഷന് ഉത്തരവ് പുറത്തിറങ്ങും.