ടി എ റസാഖിന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

Webdunia
ചൊവ്വ, 16 ഓഗസ്റ്റ് 2016 (08:23 IST)
പ്രശസ്ത ചെറുകഥാകൃത്തും നിരവധി ജനപ്രിയ സിനിമകളുടെ തിരക്കഥാകൃത്തും ആയിരുന്ന മലയാളികളുടെ പ്രിയപ്പെട്ട ടി എ റസാക്കിന്റെ പെട്ടന്നുള്ള മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനമറിയിച്ചു. അദ്ദേഹത്തിന്റെ മരണം ഏറെ ദുഖിഃപ്പിക്കുന്നതാണ്. മലയാള സിനിമാലോകത്തിന് വലിയ നഷ്ടമാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത്. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
 
കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 58 വയസായിരുന്നു. കുറച്ചുകാലമായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അസുഖത്തിൻറെ പാരമ്യത്തിലും പുതിയ കഥകൾക്കായുള്ള മനസുകൊണ്ടുള്ള നിരന്തര യാത്രയിലായിരുന്നു ടി എ റസാഖ്. ആ യാത്ര പാതിവഴിയിൽ നിർത്തിയാണ് മലയാള സിനിമയെ ഞെട്ടിച്ച ഈ വിടവാങ്ങൽ.
Next Article