എരുമേലി സെന്റ് തോമസ് സ്കൂളില്‍ നോമ്പ് കാലത്ത് പന്നി മാംസം വിളമ്പിയതിന്റെ പേരില്‍ സംഘര്‍ഷം. സംഭവത്തില്‍ മുസ്ളീം ജമാ അത്തിന്റേയും മറ്റ് മുസ്ലീം സംഘടനകളുടേയും പ്രവര്‍ത്തകര്‍ എരുമേലി കാഞ്ഞിരപ്പളളി റോഡ് ഉപരോധിച്ചു. സ്കൂളില്‍ പന്നിമാംസം വിളമ്പിയ അദ്ധ്യാപകനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു സംഭവത്തില്‍ പ്രധാനാദ്ധ്യാപകനായ തോമസ് വര്‍ഗീസ്, സ്കൂളിലെ എന്‍.സി.സിയുടെ ചുമതലയുള്ള അധ്യാപകനായ രാജീവ് ജോസഫ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
വിളമ്പിയ മാംസം സ്കൂളിലെ പുതിയ മന്ദിരം നിര്‍മ്മിച്ചതിന്റെ ആഘോഷത്തില്‍ നടന്ന വിരുന്നില്‍ ബാക്കിവന്നതായിരുന്നു. സ്വാതന്ത്ര്യ ദിനത്തിലെ പരേഡില്‍ പങ്കെടുക്കാനുള്ള കേഡറ്റുകളെ തിരഞ്ഞെടുക്കാനുള്ള ക്യാമ്പിലാണ് പന്നിമാംസം വിളമ്പിയത്.എന്നാല്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കരുതെന്നും വീട്ടില്‍ പോകണമെന്നും അറിയിച്ചിരുന്നതായി സ്കൂള്‍ അധികൃതര്‍ പറയുന്നു.
സ്കൂളില്‍ പന്നിമാംസം വിളമ്പിയതറിഞ്ഞ് സ്കൂളില്‍ എത്തിയ മുസ്ലീം സംഘടനകളുടെ പ്രവര്‍ത്തകര്‍ സ്കൂള്‍ അധികൃതര്‍ മാപ്പ് പറയണമെന്നാവശ്യപ്പെടുകയും അധ്യാപകനെ മര്‍ദ്ദിക്കുകയും ചെയ്തു.
അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷം അവസാനിച്ചത്.