സ്വര്‍ണക്കടത്തുകേസില്‍ സ്വപ്‌ന സുരേഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 22 ജൂണ്‍ 2022 (08:38 IST)
സ്വര്‍ണക്കടത്തുകേസില്‍ സ്വപ്‌ന സുരേഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ നല്‍കിയ 164 മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. അതേസമയം തെളിവുകളായി വരണമെന്നും മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ തുടരന്വേഷണം സാധ്യമല്ലെന്നും ഇഡി സ്വപ്നയെ അറിയിച്ചിട്ടുണ്ട്. 
 
അതേസമയം തനിക്ക് ഭീഷണി ഉണ്ടെന്നും കേന്ദ്ര സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സ്വപ്‌ന നല്‍കിയ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍