സ്വർണക്കടത്ത് കേസ്: സ്വപ്‌നയുടെ ജാമ്യാപേക്ഷ തള്ളി, യുഎ‌പിഎ നിലനിൽക്കുമെന്ന് കോടതി

തിങ്കള്‍, 10 ഓഗസ്റ്റ് 2020 (12:31 IST)
സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ എൻഐഎ അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ കേസിൽ യുഎപിഎ നിലനിൽക്കും. സ്വപ്‌ന കള്ളക്കടത്തിൽ പങ്കാളിയാണെന്നതിൽ പ്രഥമദൃഷ്ടിയാൽ തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു.
 
ഹർജിയുടെ വാദത്തിനിടയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്‌നയ്‌ക്ക് വലിയ സ്വാധീനമുണ്ടായിരുന്നതായി എൻഐഎ വെളിപ്പെടുത്തിയിരുന്നു.മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എൻഐഎ വാദിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍