സുഷമ സ്വരാജിനെതിരെ ആഞ്ഞടിച്ച നേതാവിന്റെ പല്ലുപോയി

വ്യാഴം, 13 ഓഗസ്റ്റ് 2015 (19:38 IST)
കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരെ വിമര്‍ശിച്ച് പ്രസംഗിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവിന്റെ പല്ലു പോയി. വിദിഷയിലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേദിയിലാണ് സംഭവം. കെ.കെ മിശ്ര എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനാണ് അബദ്ധം പിണഞ്ഞത്. 
 
സുഷമാസ്വരാജിനെതിരെ കത്തിക്കയറി പ്രസംഗം നടത്തുകയായിരുന്ന നേതാവ്. അതിനിടെ നേതാവിന്റെ വെപ്പു പല്ലു സെറ്റ് തെറിച്ചു പോകുകയായിരുന്നു.വായില്‍ നിന്ന് പുറത്തേക്ക് തെറിച്ച പല്ലുസെറ്റ് കൈകൊണ്ട് പിടിച്ച് തിരികെ വായിലുറപ്പിച്ച മിശ്ര എന്നാല്‍ വീണ്ടും പ്രസംഗത്തിന്റെ തിരികെ എത്തുകയും ചെയ്തു. സംഭവം പ്രാദേശിക ചാനലുകള്‍ കൈയ്യോടെ സംപ്രേഷണം ചെയ്യുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക