ആം ആദ്മി പാര്‍ട്ടിയുടെ വിജയം ഉചിതമായ സമയത്തെന്ന് സുരേഷ് ഗോപി

ശനി, 14 ഫെബ്രുവരി 2015 (14:11 IST)
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയം ഉചിതമായ സമയത്താണെന്ന് നടന്‍ സുരേഷ് ഗോപി.   വീണ്ടു വിചാരത്തിന് ഇത് നല്ലതാണ് സുരേഷ് ഗോപി പറഞ്ഞു.താന്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് പോകുമെന്ന് പ്രചരിപ്പിക്കുന്നവരുടെ അസുഖം വേറെയാണെന്നും ഇഷ്ടമുള്ള പാര്‍ട്ടിയില്‍ ഇതിനകം ഞാന്‍ ചേര്‍ന്നു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

അഡ്വക്കേറ്റ് പി എസ് ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.സുരേഷ് ഗോപിയാണ് ശ്രീധരന്‍ പിള്ളയുടെ സമകാലികം, നീതിതേടുന്ന കുറ്റവും ശിക്ഷയും, ദോലകം എന്നീ പുസ്തകങ്ങള്‍ പ്രകാരനം ചെയ്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക