തൃശൂര്‍ പൂരം നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയുടെ നിലപാടില്‍ തൃശൂര്‍ ബിജെപി നേതൃത്വത്തിനു അതൃപ്തി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി എംപി ഇടതുപക്ഷ സര്‍ക്കാരിനെ പ്രശംസിച്ച് തിരിച്ചടിയാകുമെന്നാണ് തൃശൂര്‍ ബിജെപി നേതൃത്വത്തിന്റെ പേടി. തൃശൂര്‍ പൂരം ഇത്രയും നന്നായി നടക്കാന്‍ കാരണം ഇടതുപക്ഷ സര്‍ക്കാരാണെന്ന ബോധ്യം വോട്ടര്‍മാര്‍ക്കിടയില്‍ ശക്തിപ്പെടുമെന്നും അത് ബിജെപിക്ക് തിരിച്ചടിയാകുമെന്നും ജില്ലാ നേതൃത്വം ആശങ്കപ്പെടുന്നു.