സുരേഷ്ഗോപി കേന്ദ്രമന്ത്രിയാകുമോ ?; സിനിമയോടുള്ള പ്രേമം പോകില്ലെന്ന് താരം- ആക്ഷന്‍ഹീറോ മനസ് തുറക്കുന്നു

തിങ്കള്‍, 25 ഏപ്രില്‍ 2016 (11:38 IST)
എംപി ആയാലും സിനിമയില്‍ തുടരുക തന്നെ ചെയ്യുമെന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ്‌ഗോപി. ഏല്‍പ്പിക്കപ്പെട്ട ജോലി ഭംഗിയായി ചെയ്യുന്നതിനാണ് രാജ്യസഭയിലേക്ക് പോകുന്നത്. തനിക്ക് നേരെയുണ്ടായ വിമര്‍ശനങ്ങള്‍ക്ക് പ്രവര്‍ത്തിയിലൂടെ മറുപടി പറയും. രാജ്യസഭാംഗമാകാന്‍ ഒരു പാര്‍ട്ടിയേയും സമീപിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കായി എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിന് ഇറങ്ങും. സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടു നില്‍ക്കില്ല. ബിജെപി സംസ്‌ഥാന നേതൃത്വത്തില്‍ നിന്നും തനിക്ക്‌ പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

പ്രകൃതി സംരക്ഷണത്തിനും കുടിവെള്ള പ്രശ്‌നത്തിനും ഊന്നല്‍ കൊടുത്തുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ജലസ്രോതസ്‌ പുനരുജ്‌ജീവിപ്പിക്കും. നദീജല സംരക്ഷണ പദ്ധതികള്‍ നടപ്പാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ദുബായില്‍ ഏഷ്യാനെറ്റ്‌ ന്യുസിനോട് സംസാരിക്കുകയായിരുന്നു താരം.  

വെബ്ദുനിയ വായിക്കുക