രാഷ്ട്രീയക്കാരും അധികാരസ്ഥാനങ്ങളിലിരിക്കുന്നവരും വ്യക്തികളെ ഇകഴ്ത്തിക്കാണിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീംകോടതി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 15 നവം‌ബര്‍ 2022 (17:12 IST)
രാഷ്ട്രീയക്കാരും അധികാരസ്ഥാനങ്ങളിലിരിക്കുന്നവരും വ്യക്തികളെ ഇകഴ്ത്തിക്കാണിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീംകോടതി. പൊതുപ്രവര്‍ത്തകര്‍ മറ്റു വ്യക്തികളെ വ്രണപ്പെടുത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തുന്നതിനെതിരെ മാര്‍ഗരേഖ കൊണ്ടുവരണമെന്ന ഹര്‍ജി പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ ഈ പരാമര്‍ശം.
 
മൂന്നാറിലെ പെമ്ബിളെ ഒരുമൈ സമരത്തിനിടെ മുന്‍മന്ത്രി എം.എം. മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഹര്‍ജിയില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധി പറയാന്‍ മാറ്റി. വ്യക്തികളെ ഇകഴ്ത്തുന്ന പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ അലിഖിത കീഴ്വഴക്കം പോലെ ഒഴിവാക്കാറുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പൊതു പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍