സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ഡെല്‍ഹി പൊലീസ് പറഞ്ഞതിനു പിന്നാലെ ശശി തരൂരിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും രംഗത്തെത്തി. സുന്ദയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ശശി തരൂര്‍ രാജിവെച്ച് പുറത്തുപോയി അന്വേഷണത്തെ നേരിടണമെന്നാണ് രണ്ടുപേരും ആവശ്യപ്പെട്ടത്.
കോണ്‍ഗ്രസ് ശശി തരൂരിനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളോട് മാപ്പു പറയണമെന്നും വി.എസ് ആവശ്യപ്പെട്ടു. സാഹചര്യത്തെളിവുകള്‍ എതിരായതിനാല്‍ തരൂരുനെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും സുനന്ദയുടെ ഭര്‍ത്താവായി ഏഴു വര്‍ഷം ജീവിച്ച തരൂരിനു തന്നെയാണ് സുനന്ദയുടെ പൂര്‍ണ്ണ ഉത്തരവാദിത്വമെന്നും അതുകൊണ്ടുതന്നെ ശശി തരൂര്‍ നടപടിക്ക് വിധേയനാകേണ്ടതാണെന്നും വി എസ് പറഞ്ഞു.