പെണ്‍മക്കള്‍ക്ക് വിഷം നല്‍കിയ അമ്മയും മരിച്ചു

എ കെ ജെ അയ്യര്‍

ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (11:09 IST)
യുവതിയായ മാതാവ് ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി പെണ്‍മക്കള്‍ക്ക് നല്‍കിയപ്പോള്‍ അതിലൊരു മകള്‍ മരിച്ച സംഭവത്തോട് അനുബന്ധിച്ച് ചികിത്സയിലിരുന്ന മാതാവും മരിച്ചു. കഴിഞ്ഞ ഓഗസ്‌റ് വ്യാഴാഴ്ച ആയിരുന്നു മാതാവ് പെണ്‍മക്കള്‍ക്ക് വിഷം കലര്‍ന്ന ഐസ്‌ക്രീം നല്‍കിയ ശേഷം വിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായത്.
 
പയ്യാവൂര്‍ ചുണ്ടക്കാട്ടില്‍ സ്വപ്നയാണ് വിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായത്. ഇന്ന് പുലര്‍ച്ചയോടെ മാതാവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചു. മൂന്നു വയസുള്ള ഇളയ മകള്‍ ആന്‍സില്ല ആഗ്‌നസ് ഞായറാഴ്ച മരിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍