ഐ.എഫ്.എസ് ദമ്പതികളുടെ മകൾ ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യര്‍

ശനി, 19 ഓഗസ്റ്റ് 2023 (16:21 IST)
കൊല്ലം: തമിഴ്‌നാട് സ്വദേശികളായ ഐ.എഫ്.എസ് ദമ്പതികളുടെ മകളെ കൊല്ലത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.ആർ.കമലാഹർ- ടി.ഉമാ ദമ്പതികളുടെ മകൾ ദീക്ഷണ (22) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം നീരാവിൽ നവകേരള ക്ലബ്ബിനടുത്ത് തണലിടം റസിഡന്റ്‌സ് അസോസിയേഷൻ ഏരിയയിലെ വിലയിലാണ് സംഭവം. സിവിൽ സർവീസ് പരീക്ഷ പാസാകാത്തതിന്റെ വിഷമത്തിലായിരുന്നു കുട്ടി എന്ന് ബന്ധുക്കൾ പറയുന്നു. ഡി.ഐ.ജി നിശാന്തിനിയുടെ ബന്ധുവാണ് മരിച്ച ദീക്ഷണ.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ മുകളിലെ മുറിയിലാണ് ദീക്ഷണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ പുറത്തുപോയി തിരികെ വന്നപ്പോഴായിരുന്നു വിവരം അരിഞ്ഞത്. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍