ഇരട്ട സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

എ കെ ജെ അയ്യര്‍

തിങ്കള്‍, 2 ഓഗസ്റ്റ് 2021 (15:01 IST)
കോട്ടയം: ഇരട്ട സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ജില്ലയിലെ കടുവാക്കുളത്താണ് 32 വയസ്സുള്ള ഇരട്ടകളായ സഹോദരന്മാര്‍ തൂങ്ങിമരിച്ചത്.
 
കടുവാക്കുളം സ്വദേശികളായ നിസാര്‍, നസീര്‍ എന്നിവരാണ് മരിച്ചത്. ക്രെയിന്‍ സര്‍വീസ് നടത്തുന്ന ഇവര്‍ ഒരു വീട്ടിലെ തന്നെ രണ്ട് മുറികളിലായാണ് തൂങ്ങിമരിച്ചത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് സൂചനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍