വയനാട്ടില്‍ മൂന്നംഗ കുടുംബം മരിച്ച നിലയില്‍

വെള്ളി, 23 ഒക്‌ടോബര്‍ 2015 (12:00 IST)
വയനാട്ടിലെ കോണിച്ചിറയില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കോണിച്ചിറ സ്വദേശി അനൂപ്, ഭാര്യ ആനി ഇവരുടെ രണ്ടരവയസുകാരിയായ മകള്‍ എന്നിവരാണു മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.  പൊലീസ് സ്ഥലത്തെത്തി പരിശേധന നടത്തിവരുകയാണ്.

രാവിലെ ഒന്‍പതായിട്ടും മൂന്നു പേരെയും മുറിക്ക് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ അയല്‍വാസികളുടെ സഹായത്തോടെ കതകു ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അനൂപ് തൂങ്ങിമരിച്ച നിലയിലും ആനിയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു. കുടുംബപ്രശ്നങ്ങളാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം.

വെബ്ദുനിയ വായിക്കുക