സംസ്ഥാനത്തു നേതൃമാറ്റം ഉണ്ടാകില്ല: സുധീരന്‍

ഞായര്‍, 17 മെയ് 2015 (13:44 IST)
സംസ്ഥാനത്തു നേതൃമാറ്റം ഉണ്ടാകില്ലെന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍‍. നേതൃമാറ്റത്തിനുള്ള  യാതൊരു സാഹചര്യവും സംസ്ഥാനത്തില്ല. ഇതുമായി  ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.

നേരത്തെ കെപിസിസി പ്രസിഡന്റ് വി എം. സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തിയിരുന്നു. ആലപ്പുഴ ഗസ്റ്റ് ഹൌസില്‍ വച്ചായിരുന്നു ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

വെബ്ദുനിയ വായിക്കുക