സമസ്ത: പാഠപുസ്തക പരിഷ്കരണം; ഓറിയന്റേഷൻ ക്ലാസുക‌‌ൾ നടത്തും മതം, ഇസ്ലാം, സമസ്ത, സ്കൂൾ

വെള്ളി, 5 ഓഗസ്റ്റ് 2016 (18:28 IST)
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഈ വർഷം മുതൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് ഓറിയന്റേഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 9626 മദ്രസകളിലെ എൺപതിനായിരത്തിൽ പരം വരുന്ന അധ്യാപകർക്ക് റെയ്ഞ്ച് തലത്തിൽ നടത്തിയ ക്ലാസുക‌ൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.
 
പരിഷ്കരിച്ച പാഠപുസ്തകങ്ങളെ പരിചയപ്പെടുത്തൽ, പാഠ്യപദ്ധതി സമീപനം, പഠന നിലവാരം മെച്ചപ്പെടുത്ത‌ൽ, മദ്രസ ശാക്തീകരണ പദ്ധതികൾ, അധ്യാപക രക്ഷാകർത്ത ബന്ധം, ശിശു സൗഹൃദ പഠനം തുടങ്ങിയവയെ കുറിച്ച് രക്ഷിതാക്കളിൽ അവബോധം ഉണ്ടാക്കിയെടുക്കുന്നതിനാണ് ഇത്തരം ക്ലാസുകൾ നടത്തുന്നത്. 

വെബ്ദുനിയ വായിക്കുക