രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു

ഞായര്‍, 1 നവം‌ബര്‍ 2015 (16:34 IST)
ചേര്‍ത്തലയ്ക്കടുത്ത് മാരാരിക്കുളത്തെ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കോട്ടയം അതിരമ്പുഴ കാരീസ് ഭവ്ന്‍ ധ്യാനകേന്ദ്രത്തിനടുത്ത് മാന്നാകുളത്തു വീട്ടില്‍ ബാബുവിന്‍റെ മകന്‍ കെവിന്‍ ബാബു (17), കല്ലറ പെരുന്തുരുത്ത് വാരണത്ത് ബിജുവിന്‍റെ മകന്‍ മയൂണ്‍ ബി.മാത്യു (17‍) എന്നിവരാണു മുങ്ങി മരിച്ചത്.
 
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ രണ്ട് ബൈക്കുകളിലായി കൂട്ടുകാര്‍ക്കൊപ്പം ബീച്ചിലെത്തി. കടലില്‍ കുളിക്കാനിറങ്ങിയ ഇവര്‍ മുങ്ങിത്താഴുന്നതു കണ്ട് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അശ്വിനും അലനും ബഹളം വച്ചത് കേട്ട് അടുത്തുള്ള സ്വകാര്യ ഹോട്ടലിലെ ലൈഫ് ഗാര്‍ഡ് കുരിശിങ്കല്‍ ജോണ്‍ കടലില്‍ നടത്തിയ തിരച്ചിലില്‍ കെവിന്‍റെ മൃതദേഹം കണ്ടെത്തി. പിന്നീട് അഞ്ചരയോടെ തീരദേശ പൊലീസ് മയൂണിന്‍റെ മൃതദേഹവും കണ്ടെടുത്തു. 

വെബ്ദുനിയ വായിക്കുക