കാൽ വഴുതി ആറ്റിൽ വീണ വിദ്യാർത്ഥി മുങ്ങി മരിച്ചു

ഞായര്‍, 10 ഡിസം‌ബര്‍ 2023 (16:30 IST)
കന്യാകുമാരി : കൂട്ടുകാർക്കൊപ്പം ഉല്ലാസ യാത്രയ്ക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥി കുലശേഖരം തിരുവട്ടാറിലെ പറളി ആറ്റിൽ കാൽ വഴുതി വീണു മുങ്ങിച്ചു. തിരുവനന്തപുരം വള്ളക്കടവ് പുത്തൻ റോഡിൽ ഷാനവാസിന്റെ മകനും മോഡൽ സ്കൂൾ വിദ്യാർത്ഥിയുമായ നജാബ് (16) ആണ് മുങ്ങി മരിച്ചത്. 
 
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് തിരുവനന്തപുരത്ത സ്വകാര്യ ട്യൂട്ടോറിയൽ കോളേജിൽ നിന്നും 23 അംഗ വിദ്യാർത്ഥി സംഘമാണ് മാത്തൂർ തൊട്ടിൽപ്പാലത്ത് എത്തിയത്.
 
ഇതിൽ ഏഴു പേർ കുളിക്കാൻ ഇറങ്ങിയപ്പോൾ 2 പേർ കാൽ വഴുതി ഒഴുക്കിൽ പെടുകയായിരുന്നു. ഒരാളെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും നജാബിനെ രക്ഷിക്കാനായില്ല. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍