പതിമൂന്നുകാരൻ തമിഴ്‌നാട്ടിലെ ചിറ്റാർ ഡാമിൽ വീണു മരിച്ചു

ചൊവ്വ, 25 ഏപ്രില്‍ 2023 (16:39 IST)
നാഗർകോവിൽ: പതിമൂന്നുകാരൻ തമിഴ്‌നാട്ടിലെ കന്യാകുമാരി ചില്ലലയിലുള്ള ചിറ്റാർ ഡാമിൽ വീണു മരിച്ചു. കാട്ടാക്കട കൂട്ടപ്പൂ തെറ്റുപാറ ബിസ്മില്ലാ മൻസിലിൽ ഷംനാദിന്റെ മകൻ മുഹമ്മദ് സോലിക് ആണ് ഡാമിൽ വീണു മരിച്ചത്.
 
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വീട്ടുകാരോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ മുഹമ്മദ് ഉച്ചഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ ചെന്നപ്പോൾ പാറയുടെ മുകളിൽ നിന്ന് കാൽ വഴുതി ഡാമിലേക്ക് വീഴുകയായിരുന്നു. കടയാലുംമൂട് പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍