കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു

വ്യാഴം, 23 മാര്‍ച്ച് 2023 (17:16 IST)
കൊല്ലം: സുഹൃത്തുക്കളുമൊത്ത് കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങിമരിച്ചു. പുനലൂർ വാളക്കോട് ആഞ്ഞലിവിള പുത്തൻവീട്ടിൽ പരേതനായ രാമചന്ദ്രൻ - ശാന്തമ്മ ദമ്പതികളുടെ പുത്രൻ സുബിൻ ചന്ദ്രൻ (44) ആണ് മുങ്ങിമരിച്ചത്.
 
കഴിഞ്ഞ ദിവസം രാത്രി ഐക്കരക്കോണത്തെ കരമക്കാട് കടവിലായിരുന്നു അപകടം. വിവരം അറിഞ്ഞു ഫയർഫോഴ്‌സ് എത്തി സുബിനെ ആറ്റിൽ നിന്ന് പുറത്തെത്തിച്ചു പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍