ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു; രണ്ടു പേര്‍ക്കായി തിരച്ചിൽ തുടരുന്നു

ശനി, 14 നവം‌ബര്‍ 2015 (14:29 IST)
തിരൂർ തൃക്കണ്ടിയൂർ ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു. തിരൂർ ഗവൺമെന്റ് സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർഥി മാലിക് ദിനകർ ആണ് മരിച്ചത്. മാലികിനൊപ്പം വെള്ളത്തിലിറങ്ങിയ മറ്റു രണ്ടു വിദ്യാർഥികൾക്കായി തിരച്ചിൽ തുടരുകയാണ്. ഉച്ചയോടെയാണ് അപകടം നടന്നത്.

വെബ്ദുനിയ വായിക്കുക