റാഗിങ്ങ് തുടര്‍ക്കഥയാകുന്നു; കോളേജ് വിദ്യാര്‍ഥിനിയുടെ കൈ സഹപാഠികൾ തല്ലിയൊടിച്ചു

Webdunia
വെള്ളി, 27 ജനുവരി 2017 (11:47 IST)
കോളേജ് വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ ​മൂ​ന്ന് സ​ഹ​പാ​ഠി​ക​ൾ ചേ​ർ​ന്ന് ത​ല്ലി​യൊ​ടി​ച്ചു. എ​റ​ണാ​കു​ളം സെ​ന്‍റ് തേരേ​സാ​സ് കോ​ളേ​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​സി​ഐ വി​ദ്യാ​ർ​ഥി​നിയായ ഹെ​യ്സ​ൽ ര​ജ​നീ​ഷിന്റെ കൈയ്യാണ് സഹപാടികള്‍ തല്ലിയൊടിച്ചത്.
 
വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തില്‍ സ​ഹ​പാ​ഠി​ക​ളാ​യ മ​രി​യ ഷാ​ജി, മ​രി​യ ലി​യാ​ൻ​ഡ്ര, ഡെ​യ്സി ജ​യിം​സ് എ​ന്നി​വ​ർ​ക്കെ​തി​രേ​യും കോ​ള​ജി​ന് പു​റ​ത്തു​ള്ള ആ​ണ്‍​കു​ട്ടി​ക്കെ​തി​രേ​യും എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. 
 
ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ഹെ​യ്സ​ൽ ര​ജ​നീ​ഷിന്റെ ഫോ​ണി​ലേ​ക്ക് മ​രി​യ ഷാ​ജി എ​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ സഹോദര​ന്‍റെ സു​ഹൃ​ത്ത് മോ​ശം സ​ന്ദേ​ശം അ​യ​ച്ചിരുന്നു. ഇത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് വിദ്യാര്‍ഥിനിയെ മൂവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പരാതി.
Next Article