അബ്കാരി ബിസിനസ്സിനേക്കാള്‍ നല്ലതായാണ് ചിലര്‍ സ്വാശ്രയകോളേജുകളെ കാണുന്നത്; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

Webdunia
വെള്ളി, 27 ജനുവരി 2017 (11:29 IST)
സ്വാശ്രയ കോളേജുകള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ
സ്വാശ്രയ സ്ഥാപനങ്ങള്‍ കച്ചവടകേന്ദ്രങ്ങളായി മാറി. പണമുണ്ടാക്കുന്നതിനായി അബ്കാരി ബിസിനസ്സിനേക്കാള്‍ നല്ലതായാണ് ചിലര്‍ സ്വാശ്രയകോളേജുകളെ കാണുന്നത്. ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് സംസ്ഥാനത്ത് സ്വാശ്രയ കോളേജുകള്‍ തുടങ്ങിയതും പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
വളരെ നല്ല ഉദ്ദേശത്തോടെയായിരുന്നു എ കെ ആന്റണി സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍ കച്ചവടക്കണ്ണുമായി ഈ രംഗത്തു വന്നവരാണ് എല്ലാം മാറ്റിമറിച്ചത്. തട്ടിക്കൂട്ടി ഒരു സ്‌കൂള്‍ ആരംഭിക്കാന്‍ ആരുടേയും അനുമതി വേണ്ട എന്ന അവസ്ഥയാണുള്ളതെന്നും പൊതുവിദ്യാലയ സംരക്ഷണയജ്ഞം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
Next Article