ചരക്കുലോറി സമരം കടുത്തു, കേരളത്തില്‍ അടുപ്പുകള്‍ ഇനി പുകയില്ല
വ്യാഴം, 2 ഏപ്രില്‍ 2015 (10:28 IST)
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍ല ചരക്കുലോറി തൊഴിലാളികള്‍ പ്രഖ്യാപിച്ച പണീമുടക്ക് രണ്ടാം ദിവസ്ത്തിലേക്കെത്തിയതൊടെ കേരളമ കടുത്ത പ്രതിസന്ധിയിലേക്കെന്ന് വാര്‍ത്തകള്‍. പാചകവാതക വിതരണവും അവശ്യസാധ നീക്കവും സമരം തുടര്‍ന്നാല്‍ രണ്ടുദിവസത്തിനുള്ളില്‍ നിലക്കുമെന്നാണ് വിവരം. അതേസമയം ലോറി ഉടമകളുമായുള്ള ചര്‍ച്ച സര്‍ക്കാര്‍ മാറ്റിയതില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ദ്ധ രാത്രിമുതല്‍ കേരളത്തിലേക്കുളള പാചക വാതക ടാങ്കറുകള്‍ സര്‍വ്വീസ് നിര്‍ത്തിവക്കും.
സമരം സംസ്ഥാനത്തെ മറ്റ് ചെക്പോസ്റ്റുകളിലേക്കും വ്യാപിപ്പിക്കാനാണ് സമര സമിതിയുടെ തീരുമാനം. കേരളത്തിലേക്കുളള പാചകവാതക നീക്കം പൂര്‍ണമായി നിര്‍ത്തിവയ്ക്കാന്‍ ലോറി ഉടമകള്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് പാചക വാതക ടാങ്കര്‍ ഉടമകളുടെ സംഘടനയുമായി ധാരണയിലെത്തി . മറ്റ് ചെക്‌പോസ്റ്റുകളിലേക്ക് സമരം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ഉടന്‍ തീരുമാനമാകും.
പാലക്കാട്ടെ പ്രധാന 7 ചെക്‌പോസ്റ്റ് വഴിയുളള ചരക്കുനീക്കം ആദ്യദിനം തന്നെ ഏതാണ്ട് പൂര്‍ണ്ണമായി നിലച്ചു. ദിനംപ്രതി 3000ലേറെ ചരക്കുലോറികളെത്തുന്ന വാളയാര്‍ ചെക്‌പോസ്റ്റില്‍ നാലിലൊന്നില്‍ താഴെവാഹനങ്ങളെ ആദ്യദിനം കടന്നുപോയുളളൂ. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് സമരക്കാരുടെ നിലപാട്. ഇത് കേരളഥില്‍ വമ്പന്‍ വിലക്കയറ്റത്തിനും പ്രതിസന്ധിക്കും ഇടയാക്കും.