സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി; അനിഷ്ടസംഭവങ്ങളില്ല
ബുധന്‍, 8 ഏപ്രില്‍ 2015 (08:42 IST)
ആവശ്യങ്ങള്‍ ഉന്നയിച്ച് മോട്ടോര്‍ തൊഴിലാളികളും കര്‍ഷകരും മത്സ്യത്തൊഴിലാളികളും സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ തുടങ്ങി. വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മോട്ടോര്‍ വാഹന തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ ബസുകളും ടാക്സി, ഓട്ടോറിക്ഷ തുടങ്ങിയവയും ഓടുന്നില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് ഹര്‍ത്താലനുകൂലികള്‍ അറിയിച്ചിട്ടുണ്ട്.
റബ്ബര്‍ വിലത്തകര്‍ച്ച ഉള്‍പ്പെടെ കാര്‍ഷിക മേഖലയിലെ പ്രശ്‍നങ്ങള്‍ തീര്‍ക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് ഇടതുപക്ഷ കര്‍ഷക സമിതി ഹര്‍ത്താല്‍ നടത്തുന്നത്. വിദേശ കുത്തകകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കടല്‍ തീറെഴുതി കൊടുക്കുന്ന പുതിയ നയങ്ങള്‍ പിന്‍വലിക്കുക, ഡോ മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മത്സ്യത്തൊഴിലാളികള്‍ ഹര്‍ത്താല്‍ നടത്തുന്നത്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് തുക കൂട്ടിയത് പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് മോട്ടോര്‍ തൊഴിലാളികളും ഹര്‍ത്താലില്‍ പങ്കെടുക്കുന്നു. ഭരണ - പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ പിന്തുണയോടെയാണ് ഹര്‍ത്താല്‍.