സുരക്ഷാ നടപടികൾ ശക്തം; പെരിയാറിൽ മീൻ പിടിച്ചാൽ അറസ്‌റ്റ് വീഴും

ചൊവ്വ, 31 ജൂലൈ 2018 (11:29 IST)
ചെറുതോണി ഡാം തുറന്ന് ജലം പെരിയാറിലേക്ക് ഒഴുക്കിവിടുമ്പോള്‍ പുഴയില്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയാൽ അറസ്‌റ്റ് വീഴും. പുഴയില്‍ ഇറങ്ങാനോ പാറക്കൂട്ടങ്ങളിലോ മറ്റോ കൂട്ടം കൂടി നില്‍ക്കാനോ പാടില്ലെന്ന് നേരത്തേ പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ആളുകളുടെ സുരക്ഷ മുന്നിൽക്കണ്ടുണ്ടാണ് ഇത്തരത്തിലുള്ള നടപടികളെടുക്കുന്നത്.
 
സംസ്ഥാനത്ത് മഴയ്‌ക്ക് ശമനമില്ല, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. നീരൊഴുക്കാണ് ഡാമിൽ വെള്ളം നിറയാനുള്ള പ്രധാന കാരണം. ഡാം നിലനില്‍ക്കുന്ന പ്രദേശത്തും ശക്തമായ മഴ തന്നെയാണുള്ളത്. ജലനിരപ്പ് 2395 അടി കവിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ രാത്രി പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 
 
സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴയായിരിക്കുമെന്നുള്ള കാലാവസ്ഥാ അറിയിപ്പും ഇടുക്കിയിലെ ഭീതി കൂട്ടുകയാണ്. എന്നാൽ ഇക്കാര്യങ്ങളിൽ ജനങ്ങൾക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രിയും ഇടുക്കി ജില്ലാ അധികൃതരും നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍