ആലപ്പുഴയില്‍ 12 വയസുകാരിയുള്‍പ്പെടെ നിരവധിപേരെ കടിച്ച തെരുവുനായ ചത്ത നിലയില്‍; ആശങ്കയില്‍ നാട്ടുകാര്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 13 മെയ് 2025 (14:00 IST)
ആലപ്പുഴയില്‍ 12 വയസുകാരിയുള്‍പ്പെടെ നിരവധിപേരെ കടിച്ച തെരുവുനായ ചത്ത നിലയില്‍. ആലപ്പുഴ ചെറുതനയിലാണ് സംഭവം. ഇന്നാണ് തെരുവുനായയെ ചത്തനിലയില്‍ കണ്ടെത്തിയത്. പിന്നാലെ ആശങ്കയിലായിരിക്കുകയാണ് നാട്ടുകാര്‍. കഴിഞ്ഞദിവസം രാത്രിയാണ് 12 വയസ്സുകാരിക്ക് ആദ്യം കടിയേറ്റത്. 
 
വീട്ടുമുറ്റത്ത് വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കാന്‍ പുറത്തിറങ്ങിയപ്പോഴാണ് തെരുവുനായ ആക്രമിച്ചത്. വീട്ടുകാര്‍ ബഹളം വച്ചതിന് പിന്നാലെ തെരുവുനായ ഓടി പോവുകയായിരുന്നു. പിന്നാലെ ഇന്ന് രാവിലെ ജോലി ആവശ്യങ്ങള്‍ക്കായി പോവുകയായിരുന്ന അഞ്ചുപേര്‍ക്ക് നായയുടെ കടിയേറ്റു.
 
നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ ആശുപത്രിയിലെത്തി ചികിത്സ തേടി. ഒരു വീട്ടിലെ ആടിനെയും നായ കടിച്ചിട്ടുണ്ട്. നായക്ക് പേവിഷബാധയേറ്റിട്ടുണ്ടോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. നായയുടെ പരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ ഇത് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍