സ്കൂള്‍ കായികമേള ഡിസംബര്‍ എട്ടു മുതല്‍ 11 വരെ
അന്പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കായികമേള ഡിസംബര്‍ എട്ടു മുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കും. കാര്യവട്ടം എല്‍എന്‍സിപിഇ സ്റ്റേഡിയത്തിലാവും മത്സരങ്ങള്‍ നടത്തുക. വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബാണ് ഇക്കാര്യം അറിയിച്ചത്.
ഈ മാസം 20നായിരുന്നു കായികമേള നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കായികാദ്ധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മത്സരങ്ങള്‍ മാറ്റി യ്ക്കുകയായിരുന്നു. കായികാദ്ധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും കായികാദ്ധ്യാപകരായി പ്രൊട്ടക്റ്റഡ് അദ്ധ്യാപക ബാങ്കിലുള്ള ഭാഷാ അദ്ധ്യാപകരെയും നിയമിക്കുന്നതിനുള്ള ഡിപിഐയുടെ ഉത്തരവ് പിന്‍വലിച്ചതായും മന്ത്രി അദ്ധ്യാപകരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു.