പരീക്ഷാഫലം കുളമായിട്ടില്ല; നിലവിലേത് ചില സാങ്കേതിക പ്രശ്നങ്ങൾ മാത്രം- മുഖ്യമന്ത്രി

ബുധന്‍, 22 ഏപ്രില്‍ 2015 (15:37 IST)
എസ്എസ്എൽസി പരീക്ഷാഫലം ഒരു തരത്തിലും കുളമായിട്ടില്ലെന്നും ഫലം പ്രഖ്യാപിച്ചപ്പോൾ വിദ്യാർഥികള്‍ക്ക് ലഭിച്ച മാർക്കില്‍ വ്യത്യാസം വരില്ലെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പരീക്ഷാഫലത്തിൽ ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ല. എല്ലാ വർഷവും ഉണ്ടാവുന്നത് പോലെ ചില സാങ്കേതിക പ്രശ്നങ്ങൾ തന്നെയാണ് ഇത്തവണയും ഉണ്ടായത്.

എസ്എസ്എൽസി പരീക്ഷാഫലം പറഞ്ഞ ദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ചു. സാങ്കേതിക പ്രശ്നങ്ങളില്‍ കുട്ടികളും രക്ഷാകര്‍ത്താക്കളും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. നിലവിലെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ നടാപടിയെടുക്കും. ഫലത്തിൽ ചെറിയ മാറ്റങ്ങൾ വന്നാലും അതിന്റെ പേരിൽ മാർക്ക് കുറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രേസ് മാർക്ക് ചില വിദ്യാർഥിൾക്ക് കിട്ടിയില്ല എന്ന പരാതിയുണ്ട്. അത് പരിഹരിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. മാധ്യമങ്ങള്‍ വിദ്യാർത്ഥികളെ പേടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക