കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ താരസംഘടനയായ അമ്മയ്ക്കെതിരെയും പ്രസിഡന്റ് ഇന്നസെന്റിനെതിരെയും നടൻ ശ്രീനിവാസൻ.
'അമ്മ' നന്നായാലെ മക്കൾ നന്നാവൂ. പത്രസമ്മേളനത്തില്‍ അദ്ദേഹം സ്ത്രീവിരുദ്ധ പരാമർശം നടത്താന്‍ പാടില്ലായിരുന്നു. സിനിമ മേഖലയിൽ ചൂഷണം നടക്കുന്നതായി തനിക്കറിയില്ലെന്നും ശ്രീനിവാസൻ വ്യക്തമാക്കി.
സിനിമാ സംഘടനകൾ ചിലർക്ക് ചില സാമ്പത്തിക സഹായം നൽകുന്നത് ഒഴിച്ച് നിർത്തിയാൽ അമ്മ മറ്റൊന്നും ചെയ്യുന്നില്ല. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും ശ്രീനിവാസൻ കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്ര മേഖല ലൈംഗിക പീഡനവിമുക്ത മേഖലയാണെന്നാണ് ഇന്നസെന്റ് ഇരിങ്ങാലക്കുടയിലെ വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞത്. നടികൾ പണ്ടത്തേപ്പോലെ ചൂഷണം ചെയ്യപ്പെടുന്നില്ലെന്നും മോശം നടിമാര്‍ കിടക്ക പങ്കിടാന്‍ തയ്യാറായേക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.