‘ശ്രീജിത്ത് നിരപരാധി, പൊലീസിന് ആളുമാറി’; വെളിപ്പെടുത്തലുമായി വാസുദേവന്‍റെ മകൻ

Webdunia
ചൊവ്വ, 10 ഏപ്രില്‍ 2018 (18:01 IST)
വാരാപ്പുഴയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ മരിച്ച ശ്രീജിത്ത് നിരപരാധിയെന്ന് ആത്മഹത്യ ചെയ്ത വാസുദേവനന്റെ മകന്‍ വിനീഷ്‍.

തന്റെ വീട്ടിൽ കയറി ബഹളം വച്ചത് മറ്റൊരു ശ്രീജിത്താണ്. മരിച്ച ശ്രീജിത്തിന് വീട് ആക്രമിച്ച കേസിൽ പങ്കുണ്ടോയെന്ന കാര്യം തനിക്കറിയില്ല. പൊ​ലീ​സി​ന് ആ​ളു​മാ​റി​യ​താ​ണ്. മ​റ്റൊ​രു ശ്രീ​ജി​ത്തി​നെ​ക്കു​റി​ച്ചാ​ണ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും വി​നീ​ഷ് പ​റ​ഞ്ഞു.

മരിച്ച ശ്രീജിത്തിനെ വർഷങ്ങളായി തനിക്കറിയാം. ഞങ്ങള്‍ ഒരുമിച്ച് ജോലിക്കുപോകാറുണ്ട്. അന്നുരാവിലെ താൻ ശ്രീജിത്തിന്റെ വീട്ടിൽ പോയിരുന്നു. വീട്ടിൽ കയറി ബഹളം വച്ചതു ശ്രീജിത്തോ സഹോദരൻ സജിത്തോ അല്ലെന്നും വിനീഷ് വ്യക്തമാക്കി.

പതിനാലുപേരുടെ സംഘമാണു വീട്ടിലെത്തി ബഹളം വച്ചത്. ഇതിൽ ആറുപേരെ കണ്ടാൽ അറിയാം. ഇവരുടെ പേരാണു പൊലീസിൽ പറഞ്ഞത്. അല്ലാതെ മരിച്ച ശ്രീജിത്തിന്റെയോ സജിത്തിന്റെയോ പേരു പറഞ്ഞിട്ടില്ലെന്നും വിനീഷ് കൂട്ടിച്ചേർത്തു.
അതേസമയം, വീട് ആ‍ ക്രമിച്ച യാഥാര്‍ഥ പ്രതി ശ്രീജിത്ത് ഒളിവിലാണ്.

ക​സ്റ്റ​ഡി​യി​ൽ വ​ച്ചു ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ശ്രീ​ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ശ്രീ​ജി​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചെ​റു​കു​ട​ൽ പൊ​ട്ടി ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​താ​ണു മ​ര​ണ കാ​ര​ണ​മെ​ന്നു ഡോ​ക്ട​ർ​മാ​ർ പ​റഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article